Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2026 22:14 IST
Share News :
കോഴിക്കോട്: വേൾഡ് മോണ്ടിസോറി കൗൺസിലിന്റെയും ചേംബർ ഓഫ് എജ്യുക്കേഷൻ, ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇൻഡോ-ജപ്പാൻ ഇന്റർനാഷണൽ എജ്യുക്കേഷൻ ആൻഡ് ഹെൽത്ത് സമ്മിറ്റ് 2026 സെപ്റ്റംബർ 21ന് കോഴിക്കോട് നടക്കും. ‘ഡീ-കൊളോണൈസിങ് ഇന്ത്യൻ തോട്ട് – ഫൈൻ ട്യൂണിങ് ദ അൺടാപ്പ്ഡ് ഇന്ത്യ-ജപ്പാൻ മോഡൽ വിത്ത് NEP 2020’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി.
വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ വിദഗ്ധർ, അധ്യാപകർ, അക്കാദമിക് നേതാക്കൾ, സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പത്മശ്രീ അലി മണിക്ഫാൻ പ്ലീനറി സെഷൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപം നിർദേശിക്കുന്ന ഇൻഡോ-ജപ്പാൻ മോഡൽ വേൾഡ് സ്കൂൾ, NIT കോഴിക്കോട് സമീപം നിർദേശിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേരന്റിംഗ് (IIP) എന്നീ പദ്ധതികളും ചടങ്ങിൽ പ്രഖ്യാപിക്കും.
നാഷണൽ സെലിബ്രിറ്റി ടീച്ചർ ഗോൾഡൻ പെൻ അവാർഡ് കോൺവൊക്കേഷനും പരിപാടിയുടെ ഭാഗമായി നടക്കും. പങ്കെടുക്കാൻ സൗജന്യ രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
ലിയോ അനൂ (സിംഗപ്പൂർ), എക്സിക്യൂട്ടീവ് ഡയറക്ടർ & അക്കാദമിക് ഓഡിറ്റർ, വേൾഡ് മോണ്ടിസോറി കൗൺസിൽ; ഡോ. പി. കെ. നൗഷാദ്, ഡയറക്ടർ ജനറൽ, ചേംബർ ഓഫ് എജ്യുക്കേഷൻ; ഡോ. സി. എൻ. ബാലകൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഹെൽപ് ഡെസ്ക്: 85928 13331, 85928 14441.
Follow us on :
Tags:
More in Related News
Please select your location.