Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വച്ഛതാ ഹി സേവ 2026: ഇന്ത്യൻ എംബസിയിൽ ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും സംഘടിപ്പിച്ചു

01 Oct 2026 19:39 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: സേവാ പഖ്‌വാഡ (സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ) ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ എംബസി, മസ്‌കറ്റിൽ "സ്വച്ഛതാ ഹി സേവ 2026" പരിപാടിക്ക് ഇന്ത്യൻ അംബാസഡർ അമിതാഭ് പ്രസാന്ത് പിസെ (Prashant Pise) നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായി എംബസി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അംബാസഡർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് എല്ലാവരും ചേർന്ന് ശ്രമദാൻ (Shramdaan) മാതൃകയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പരിസരം വൃത്തിയാക്കുന്നതിലൂടെ ശുചിത്വത്തിനും സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഇതോടനുബന്ധിച്ച് "ഏക് പേട് മാ കേ നാം" പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനും ഹരിതഭാവി സൃഷ്ടിക്കുന്നതിനുമുള്ള കൂട്ടായ പ്രതിജ്ഞയുടെ പ്രതീകമായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.

എംബസി പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സഫായി മിത്രയെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. അവരുടെ ആത്മാർത്ഥമായ സേവനത്തിനും സമർപ്പണത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ആദരം നൽകിയത്. ശുചിത്വം ഓരോരുത്തരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശം അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് നൽകുന്നതായി എംബസി അധികൃതർ വ്യക്തമാക്കി.

സേവാ പഖ്‌വാഡയുടെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടി ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായി.

Follow us on :

More in Related News