Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്‍റെ മാതാവ് പാറപ്പുറത്ത് അന്നമ്മ ലൂക്ക അന്തരിച്ചു

17 Oct 2026 09:35 IST

CN Remya

Share News :

കോട്ടയം: മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്‍റെ മാതാവ് കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് അന്നമ്മ ലൂക്ക (89) അന്തരിച്ചു. മൃതദേഹം 17ന് വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.

കട്ടച്ചിറ കണിയാപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.യു.ലൂക്ക. മറ്റു മക്കൾ: ലില്ലി, ലിസി (ഡൽഹി), ഗ്രേസി, എൽസമ്മ, ജീമോൾ. മരുമക്കൾ: ഏബ്രഹാം ജോർജ് മണലേത്ത് (കൊമ്പഴ), നീന ജോണി മേലുക്കാരൻ (കൊരട്ടി), ടൈറ്റസ് മീനത്തേതിൽ (മാവേലിക്കര), ബേബി ആന്റണി വരവുകാലായിൽ (ആർപ്പുക്കര), പ്രകാശ് ജേക്കബ് തറപ്പേൽ (അതിരമ്പുഴ), സുനിൽ പി.മാത്യു പടിഞ്ഞാറേ വെട്ടിക്കാട്ട് (കുറുപ്പന്തറ).

Follow us on :

More in Related News