Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2026 00:38 IST
Share News :
വൈക്കം: ശൈവചൈതന്യം പെയ്തിറങ്ങിയ വൃശ്ചിക രാത്രിയിൽ ഋഷഭവാഹനമേറി ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിഞ്ഞ് ശ്രീമഹാദേവൻ. വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ നാളായ വ്യാഴാഴ്ച രാത്രി നടന്ന ഋഷഭവാഹനമെഴുന്നള്ളിപ്പ് ഭക്തസഹസ്രങ്ങൾക്ക് ദർശന സായൂജ്യമായി. തിരുവാഭരണം ചാർത്തി, പട്ടുടയാടകളും കട്ടിമാലകളും കൊണ്ടലങ്കരിച്ചാണ് നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഉറപ്പിച്ച വൈക്കത്തപ്പൻ്റെ തിടമ്പ് അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറടത്ത് ഇല്ലങ്ങളിലെ 40 ഓളം മൂസതുമാർ ചേർന്ന് തണ്ടിലേറ്റി എഴുന്നള്ളിച്ചത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന ചടങ്ങിന് സ്വർണ്ണനെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, സ്വർണ്ണക്കുട, മുത്തുക്കുട, ആലവട്ടം, വെൺചാമരം > വാദ്യമേളങ്ങൾ, സായുധ പോലീസ് സേനയും വൈക്കം മഹാദേവരുടെ എഴുന്നള്ളിപ്പിന് അകമ്പടിയായി. രാത്രി 11 ന് ആരംഭിച്ച വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂർത്തിയാക്കി സമാപിച്ചു.
ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം തുടങ്ങിയവയാണ് ഓരോ പ്രദക്ഷിണത്തിനും ഉപയോഗിച്ചത്.
വൈക്കം ഷാജിയുടെ നേതത്വത്തിൽ നാഗസ്വരം ഒരുങ്ങി. വൈക്കത്തഷ്‌ടമിയുടെ ഏഴാം ഉത്സവ നാളിലാണ് വലിയ ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പൻ എഴുന്നള്ളുന്നത്. ധനുമാസത്തിലെ തിരുവാതിര നാളിൽ ഉപയോഗിക്കുന്ന മറ്റൊരു ഋഷഭ വാഹനവും ക്ഷേത്രത്തിലുണ്ട്. ശിരസ്സ് അല്പം വലത്തോട്ട് ചാഞ്ഞിരിക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.