Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2026 11:46 IST
Share News :
വടക്കാഞ്ചേരി: കലാ-സാംസ്‌കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായഎങ്കക്കാട് നിറ ചാർത്തിന് ഒരുങ്ങുന്നു. നിറച്ചാർത്ത് കലാസാംസ്കാരികസമിതിയുടെ 11-ാമത് ദേശീയ കലാക്യാമ്പും, ഗ്രാമീണ കലോത്സവവും ഡിസംബർ 2 മുതൽ 6 വരെ എങ്കക്കാട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചിത്രകാരൻഎസ്. എൻ സുജിത്ത് ക്യൂറേറ്ററായി പങ്കെടുക്കും.സംസ്ഥാനത്തിന് പുറത്ത്നിന്നുള്ള പന്ത്രണ്ട് പേരടക്കം 20 പേർ ക്യാംപിൽ പങ്കെടുക്കും.
എങ്കക്കാട് നിദർശന ആർട്ട് റസിഡൻസിയിലും, പരിസരത്തുമാണ് ചിത്രരചനകൾ നടക്കുക. കലാകാരന്മാർക്ക് എങ്കക്കാട് ഗ്രാമത്തിലെ വീടുകളിലാണ് താമസസൗകര്യംഒരുക്കിയിട്ടുള്ളത്. അഞ്ചുദിനം നീണ്ടുനിൽക്കുന്ന ഗ്രാമീണ കലോത്സവത്തോടനുബന്ധിച്ച് വൈകീട്ട് 7 മുതൽ കലാസമിതി ഗ്രൗണ്ടിൽ ചേർപ്പ്കരിക്കുളം ദേശ കുമ്മാട്ടി സംഘത്തിൻ്റെ കുമ്മാട്ടി, മാസ് മ്യൂസിക് ബാൻ്റ് , ഓർക്കസ് ട്ര മാപ്പിള പാട്ടും,ഗസലും, കല്ലാറ്റ് മണികണ്ഠനും സംഘവും നേതൃത്വം നൽകുന്ന കളമെഴുത്ത് പാട്ട്, തദ്ദേശീയരുടെ കലാസന്ധ്യ നടക്കും. 5 ന് വൈകീട്ട് 4 ന് ശിൽപ്പകലയിലെ കുലപതി രവീന്ദർ റെഡിയുടെ കല, ജീവിതത്തെ കുറിച്ച് എസ്. എൻ സുജിത്ത് അദ്ദേഹവുമായി സംസാരിക്കും. തുടർന്ന് ചിത്രകലയും, സാധാരണക്കാരും തമ്മിലുള്ള ദൂരം എന്ന വിഷയത്തിൽ നിജീന നീലാംബരൻ, ടി.വി.മധു, സുധീഷ് കോട്ടേമ്പ്രം എന്നിവർ ചർച്ച നടത്തും. മേഘ .വി . ശ്രേയസാണ് മോഡറേറ്റർ. ഡിസംബർ 2 മുതൽ 6 വരെ ഒടുവിൽ വായനശാലയിൽ ചിത്രകലാകാരൻ വിനോദ് കൊച്ചുട്ടിയുടെ ഏകാംഗ ചിത്ര പ്രദർശനവും ഉണ്ടാകും.വാർത്താ സമ്മേളനത്തിൽ അഹമ്മദ് സിജ്ജത്ത്, പ്രകാശൻമങ്ങാട്ട്, വിനോദ് കൊച്ചുട്ടി, സിന്ധു മധു പങ്കെടുത്തു.
.......
ഇത്തവണ സമർപ്പണം മലയാളത്തിൻ്റെ കഥാമുത്തശ്ശിക്ക്
നിറച്ചാർത്ത് 11-ാം പതിപ്പ് മലയാളത്തിന്റെ കഥ മുത്തശ്ശി സുമംഗല ( ലീല നമ്പൂതിരിപ്പാട് ) ക്ക് സമർപ്പിക്കും.നാളെ രാവിലെ 11 ന് ഒടുവിൽ വായനശാലയിൽ വെച്ച് എഴുത്തുകാരൻ എം.എൻ. കാരശ്ശേരിയാണ് സമർപ്പണം നടത്തുക. ഡിസംബർ 6 വരെ നടക്കുന്ന സുമംഗലയുടെ സ്‌മരണികകളുടെ പ്രദർശനത്തിനും തുടക്കം കുറിക്കും .
Follow us on :
Tags:
More in Related News
Please select your location.