Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയം വൈക്കം സത്യാഗ്രഹത്തിന്റെ വിജയദിനം ആഘോഷിച്ചു.

27 Nov 2026 16:20 IST

santhosh sharma.v

Share News :

വൈക്കം: പുരാ രേഖ വകുപ്പിന്റെ കീഴിലുള്ള വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹ വിജയ ദിവസം ആഘോഷിച്ചു.  ആഘോഷത്തോടനുബന്ധിച്ച് "വൈക്കം സത്യാഗ്രഹവും മാനവികതയുടെ വിജയവും "എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം വൈക്കം എംഎൽഎ കെ. ബിനിമോൻ  നിർവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൽ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു. പുരാരേഖ വകുപ്പ് ഡയറക്ടർ എസ്. പാർവതി, വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എം.ജി ജ്യോതിഷ്, നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, കെ.വി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കേരളസംസ്ഥാന ഓഡിറ്റ് വകുപ്പിലെ റിട്ടയേർഡ് ജോയിൻ ഡയറക്ടറും പ്രഭാഷകനും എഴുത്തുകാരനുമായ കെ.വി അനിൽകുമാർ സെമിനാർ അവതരിപ്പിച്ചു. തുടർന്ന് ആർക്കൈവ്സ് വകുപ്പ് ഡയറക്ടർ എസ്. പാർവതി പുരാരേഖ വകുപ്പിനെകുറിച്ചും മ്യൂസിയം സൂപ്രണ്ട് എം.ജി ജ്യോതിഷ് , ക്ലാർക്ക് എസ്.എസ് ആര്യ എന്നിവർ മ്യൂസിയത്തെക്കുറിച്ചും കുട്ടികൾക്ക് വിശദമായ ക്ലാസ്സ്‌ എടുത്തു.

Follow us on :

More in Related News