Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2026 18:22 IST
Share News :
വടക്കേക്കാട്:ഗ്രാമപഞ്ചായത്ത് ശ്മശാന നിർമ്മാണം ഉടനെ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു.വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ബിജെപി സംസ്ഥാന സമിതി അംഗം ദയാനന്ദൻ മാമ്പള്ളി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കിളിയംപറമ്പിൽ അധ്യക്ഷതവഹിച്ചു.മണ്ഡലം കമ്മറ്റി അംഗം വി.എം.ബാബു സ്വഗതംപറഞ്ഞ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തറയിൽ,യുവമോർച്ച നോർത്ത് ജില്ലാ പ്രസിഡന്റ് കാളിദാസൻ,മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി.രാജു,പ്രദീപ് പണിക്കശേരി,മനീഷ് കുളങ്ങര,മഹിളാമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സിന്ധു ശശീന്ദ്രബാബു,സ്വപ്ന അനിൽ,ദീപ ബാബു,മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ഗോകുൽ,സെക്രട്ടറി സിനിവിനോദ്,വൈസ് പ്രസിഡന്റ് അഞ്ജു അനിൽ,പ്രവീണ ജിനീഷ്,മിനി ദാസൻ,മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ സുഭാഷ് വെങ്കളത്ത്,കെ.ബി.സുരേഷ്,ടി.മുകുന്ദൻ,ശശി വാക്കയിൽ,ജ്യോതിഷ് തിരുവളയനൂര് തുടങ്ങിയവർ പങ്കെടുത്തു.സമരം വൈകിട്ട് നാലിന് സമാപിക്കും.സമാപനയോഗം ബിജെപി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.