Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 14:08 IST
Share News :
പരപ്പനങ്ങാടി : പാലത്തിങ്ങൽ മേഖല കോൺഗ്രസ് കമ്മിറ്റി കൺവെൻഷനും പുതുതായി കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നുവന്ന പ്രവർത്തകർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പ്രദേശത്ത് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
നാടിനും സമൂഹത്തിനും ഗുണകരമായ വിവിധ വിഷയങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഇടപെടലുകളും അവയിലൂടെ കൈവരിച്ച നേട്ടങ്ങളും യോഗം വിലയിരുത്തി. കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ച കൊട്ടന്തല–പൂവാച്ചി ലിങ്ക് റോഡിലെ ഡ്രൈനേജ് പ്രശ്നം, പ്രദേശത്തെ വീടുകളിലെ വെള്ളക്കെട്ട്, വാദി റഹ്മയിലെ മാലിന്യപ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണാൻ കഴിഞ്ഞതിൽ മേഖലാ കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
കോൺഗ്രസ് പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന പ്രവർത്തകരെ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.പി. ഹംസക്കോയ, നെടുമ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുധീഷ് പാലശ്ശേരി, ഡി.സി.സി. അംഗം കെ.പി. ഷാജഹാൻ, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് ചെയർമാൻ കെ.എ. ലത്തീഫ് എന്നിവർ പങ്കെടുത്തു.
പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുടെയും പ്രവാസികളുടെയും അഭ്യർത്ഥന പരിഗണിച്ച് പാലത്തിങ്ങൽ മേഖല പ്രവാസി കോൺഗ്രസ് കമ്മിറ്റിക്കും കൺവെൻഷനിൽ രൂപം നൽകി. ഷെഫീഖ് എടശ്ശേരിയെ പ്രസിഡന്റായും സഫുവാൻ മടപ്പള്ളിയെ ജനറൽ സെക്രട്ടറിയായും യാസീൻ ബാവ കെ.ആർ.സിയെ ട്രഷററായും തെരഞ്ഞെടുത്തു.
ഹനീഫ കുന്നുമ്മൽ, ഫൈസൽ ബാബു മച്ചിഞ്ചേരി, ഷംസുദ്ദീൻ മടപ്പള്ളി എന്നിവർ വൈസ് പ്രസിഡന്റുമാരായും ഹബീബ് റഹ്മാൻ കുന്നുമ്മൽ, അനീസ് മടപ്പള്ളി, എം.എം. ബാസിത് എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
മേഖല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി. കോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എം.എ. ഖാദർ, ഒ.ഐ.സി.സി. നേതാവ് ഷെഫീഖ് എടശ്ശേരി, മണ്ഡലം സെക്രട്ടറിമാരായ സമീർ ബാബു വിളക്കിരി, അബ്ദു ചെങ്ങാടൻ,പിസി അനീഷ് കുട്ടൻ,അലവി മച്ചിഞ്ചേരി, ഫൈസൽ പാലത്തിങ്ങൽ,അഫ്ലാൽ അറ്റത്തങ്ങാടി, ഉണ്ണി അച്ചമ്പാട്ട്, ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.