Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര മൂന്നാം വാർഡിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല:കോൺഗ്രസ് തീപ്പന്തം കൊളുത്തി പ്രതിഷേധം നടത്തി..

31 Aug 2026 18:28 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര നോർത്ത് മൂന്നാം വാർഡിലെ തെരുവ് വിളക്കുകൾ പത്തുദിവസമായി കത്തുന്നില്ല.പൊതുജനങ്ങളെ ഇരുട്ടിലാക്കിയ ചാവക്കാട് നഗരസഭ അധികൃതർക്കെതിരെ പ്രതിഷേധിച്ച് നട്ടുച്ച സമയത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തം കൊളുത്തി പ്രതിഷേധം നടത്തി.തിരുവത്ര കോട്ടപ്പുറം അംഗൻവാടി റോഡ്,പുതിയറ പുന്ന റോഡ്,തിരുവത്ര ഗാന്ധിനഗർ റോഡ് എന്നീ റോഡുകളിലെല്ലാം തെരുവുവിളക്ക് കത്തുന്നില്ല.ഓണം,നബിദിനം തുടങ്ങി പ്രധാന ദിവസങ്ങളിലെല്ലാം തെരുവുവിളക്ക് കത്താത്തതിനാൽ ഇരുട്ടിലായിരുന്നു.വാർഡ് കൗൺസിലർക്കും,നഗരസഭ അധികൃതർക്കും നിരവധിതവണ പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഇല്ലാത്ത കാരണമാണ് ഇങ്ങനെയൊരു പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ വന്നതെന്ന് നേതാക്കൾ പറഞ്ഞു.യുഡിഎഫ് കൺവീനർ കെ.വി.ഷാനവാസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.കണ്ടമ്പുള്ളി ഗോപി,കോനാരത്ത് ഷുക്കൂർ,ഇ.പി.ഷാഫി,എ.എസ്.സജിത്ത്,അബ്ബാസ് താഴത്ത് എന്നിവർ നേതൃത്വം നൽകി.വാർഡിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും,റോഡിന്റെ ശോചനീയാവസ്ഥയും,തെരുവ് നായ ശല്യവും പരിഹരിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികളും ചാവക്കാട് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.

Follow us on :

More in Related News