Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2026 08:05 IST
Share News :
അച്ഛന്റെ അധ്യാപക ജീവിതത്തിലെ ചിട്ടവട്ടങ്ങൾ വീട്ടിലും ഉണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പഞ്ചായത്ത് അംഗമായിരുന്ന അമ്മ നാട്ടുകാര്യങ്ങൾ സംസാരിക്കുമ്പോൾ അച്ഛന്റെ സംഭാഷണങ്ങളിൽ നിറഞ്ഞുനിന്നിരുന്നത് ക്ലാസിലെ കുട്ടികളുടെ വിശേഷങ്ങളായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
കുട്ടികൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ മിടുക്കും കഴിവുകളുമെല്ലാം അച്ഛന്റെ സംസാരത്തിൽ നിറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അധ്യാപകരായ അച്ഛനോ അമ്മയോ ഉള്ള ഒരു വീട് അവർ പഠിപ്പിക്കുന്ന നിരവധി കുട്ടികളുടെ വിശേഷങ്ങൾ നിറഞ്ഞ ഇടം കൂടിയാണെന്നും അദ്ദേഹം കുറിച്ചു.
തന്റെ ജീവിതത്തെ സ്വാധീനിച്ച എല്ലാ ഗുരുക്കന്മാരെയും സ്നേഹത്തോടെയും ആദരവോടെയും അധ്യാപകദിനത്തിൽ ഓർക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
“എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ!” എന്നും അദ്ദേഹം ആശംസിച്ചു.
Follow us on :
Tags:
More in Related News
Please select your location.