Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു.

15 Jun 2024 04:45 IST

- ISMAYIL THENINGAL

Share News :


ദോഹ: തൃശൂർ സ്വദേശികളായ രണ്ടു യുവാക്കൾ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. തൃശൂർ ജില്ലയിലെ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ (21), വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് മാൾ ഓഫ് ഖത്തറിന് സമീപം ഇവർ സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടുപേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.


ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകനാണ്

മുഹമ്മദ് ത്വയ്യിബ്.സൂഖ് വാഖിഫിലെ വ്യാപാരി തൃശൂർ വടക്കാഞ്ചേരി സ്വദേശി അരങ്ങത്ത് പറമ്പിൽ ഹംസയുടേയും ഹസീനയുടേയും ഏക മകൻ ആണ് മുഹമ്മദ് ഹബീൽ. കൂട്ടുകാരോടൊപ്പം പെരുന്നാൾ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം.മുഹമ്മദ് ത്വയ്യിബ് ഖത്തർ മിലിട്ടറി ജീവനക്കാരനാണ്. മുഹമ്മദ് ഹബീൽ ദോഹ യൂണിവേർസിറ്റി വിദ്യാർഥിയുമാണ്.

 

Follow us on :

More in Related News