Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 20:40 IST
Share News :
പെരുമ്പാവൂർ: ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി ആഘോഷിക്കാൻ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ കൂവപ്പടി കെ.എം.സി കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്.
ഹർത്താലായതിനാൽ കോളേജിന് അവധിയായതിനാലും കടുത്ത ചൂട് അനുഭവപ്പെട്ടതിനാലും ഹോസ്റ്റലിൽ താമസിക്കുന്ന ആറംഗ സംഘം ഉച്ചയോടെയാണ് കുളിക്കാനായി
പെരുമ്പാവൂർ അശമന്നൂരിൽ കനാലിൽ വീണ് രണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ലോറിക്കും ഈ പിടിച്ചു.
കനാലിലെത്തിയത്. ഇവരിൽ മൂന്ന് പേർ വെള്ളത്തിലിറങ്ങി. എന്നാൽ ഷട്ടർ തുറന്ന സമയമായതിനാൽ കനാലിൽ പത്തടിയോളം വെള്ളവും ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. വെള്ളത്തിന്റെ വേഗത തിരിച്ചറിയാൻ കഴിയാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.
ഒഴുക്കിൽപെട്ട കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഒഴുക്കിൽപെട്ട മൂന്നാമത്തെ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Follow us on :
More in Related News
Please select your location.