Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2026 20:49 IST
Share News :
കടുത്തുരുത്തി: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരേയുള്ള ബോധവത്കരണ ദിനാചരണം ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും എം.ജി. സര്‍വകലാശാലയുടെയും ആഭിമുഖ്യത്തില്‍ ജൂണ്‍ 15ന് നടത്തും. യൂണിവേഴ്സിറ്റി കാമ്പസിലെ ഡി.എല്‍.എല്‍.ഇ ഹാളില്‍ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ടോണി കെ. തോമസ് അധ്യക്ഷത വഹിക്കും.
കോട്ടയം ആര്‍.ഡി.ഒ പി.ഷിബു,ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്, സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം തോമസ് പോത്തന്‍, യൂണിവേഴ്സിറ്റി ഓഫ് തേര്‍ഡ് ഏജ് എംജി യൂണിവേഴ്‌സിറ്റി ഘടകം ചീഫ് മെന്റര്‍ പ്രൊഫ. തോമസ് ഏബ്രഹാം, ജില്ലാ വയോജന കൗണ്‍സില്‍ അംഗങ്ങളായ പി.ജി. തങ്കമ്മ,കെ.എസ്. ഗോപിനാഥന്‍ നായര്‍, പി.ജി. പരമേശ്വരന്‍ പിള്ള, സി.ടി. കുര്യാക്കോസ്, ടി.വി. മോഹന്‍കുമാര്‍, കെ.സി. പ്രസേനന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സിജു ബെന്‍, പി.പ്രകാശന്‍ എന്നിവര്‍ പ്രസംഗിക്കും.
ഡോ. വി.ആര്‍.ബി. നായര്‍ ബോധവത്കരണ ക്ലാസ് എടുക്കും.
Follow us on :
Tags:
More in Related News
Please select your location.