Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

12 Jun 2026 20:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വിവിധ മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു.

ധീരത, സാമൂഹിക സേവനം, പരിസ്ഥിതി, കായികം, കലയും സംസ്‌കാരവും, ശാസ്ത്ര-സാങ്കേതികവിദ്യ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. ഈ മേഖലകളില്‍ മികവു പുലര്‍ത്തുകയും മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുള്ള കുട്ടികളായിരിക്കണം.

 പ്രായം 2026 ജൂലൈ 31ന് 18 വയസ്സില്‍ താഴെ. രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ (https://awards.gov.in) വഴിയാണ് നാമം നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 31.




Follow us on :

More in Related News