Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2026 11:02 IST
Share News :
ന്യൂഡൽഹി: ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിൽ ഊഞ്ഞാലാടുന്നതിനിടെ കൽത്തൂൺ തകർന്നു വീണ് ആറ് വയസുകാരി മരിച്ചു. ഹൊളംബി ഖുർദ് മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, പഴകിയ കൽത്തൂണിലാണ് ഊഞ്ഞാൽ കെട്ടിയിരുന്നതെന്ന് കണ്ടെത്തി. കുട്ടി ഊഞ്ഞാലാടുന്നതിനിടെ തൂൺ തകർന്നു വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തൂൺ ഇടിഞ്ഞുവീണതിനെ തുടർന്ന് കുട്ടി സമീപത്തെ ഓടയിലേക്ക് വീണതായും റിപ്പോർട്ടുകളുണ്ട്.
ഓടയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അപകടത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
മരിച്ച കുട്ടിയുടെ തിരിച്ചറിയൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിന് കാരണം കൽത്തൂണിന്റെ പഴക്കമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Follow us on :
Tags:
More in Related News
Please select your location.