Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കനത്ത മഴയിൽ ഓട് മേഞ്ഞ വീടിൻ്റെ മേൽക്കുര തകർന്നു.

09 Jun 2026 14:13 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കനത്ത മഴയിൽ ഓട് മേഞ്ഞ വീടിൻ്റെ മേൽക്കുര തകർന്നു.

മറവൻതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ പഞ്ഞിപ്പാലം ഭാഗത്ത് പനത്തറയിൽ വീട്ടിൽ ശശിധരൻ്റെ വീടാണ് തകർന്നത്.

ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ഭിന്നശേഷിക്കാരനായ ശശിധരനും ഭാര്യ രാജാമണിയുമാണ് ഇവിടെ താമസം. 

സംഭവ സമയത്ത് ഇരുവരും വീടിനു മുൻഭാഗത്തായിരുന്നു. ശബ്‌ദംകേട്ട് ഇരുവരും വീടിന് പുറത്തേക്ക് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടുക്കളയും ഒരു കിടപ്പുമുറിയും പൂർണ്ണമായും മറ്റൊരു കിടപ്പുമുറി ഭാഗികമായും തകർന്നതോടെ നിർദ്ധന കുടുംബത്തിന് കയറിക്കിടക്കാൻ കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലാണ്. വില്ലേജ് ഓഫീസർ കെ .ആർ രഞ്ജിത്കുമാർ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.

Follow us on :

More in Related News