Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്തദാനം മഹത്തായ ജനസേവനം - മന്ത്രി മോന്‍സ് ജോസഫ്

12 Jun 2026 20:45 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: രക്തദാനമെന്നത് മാനവികതയുടെ അടയളവും മഹത്തായ ജനസേവനവുമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 രക്തദാനത്തിന്റെ സന്ദേശം കൂടുതല്‍ പേരിലേക്കെത്തിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

 മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ രജിത പ്രകാശ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ ശ്രീജിത്ത് ബാബു. പാലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ടോ. ടി.പി. അഭിലാഷ്,  പാലാ ബ്ലഡ് ഡോണേഴ്‌സ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.ആര്‍. ബിജു എന്നിവര്‍ സംസാരിച്ചു.

രാവിലെ 9.30ന് ആരംഭിച്ച രക്തദാന ക്യാമ്പ് ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു. രക്തദാന ക്യാമ്പിന് പാലാ മരിയന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.







Follow us on :

More in Related News