Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2026 13:20 IST
Share News :
മസ്‌കറ്റ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഒമാന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണം 2026 ആഘോഷവും റൂവി റെക്സ് റോഡിലെ ഗാലക്സി ഗ്രാൻഡ് ഹാളിൽ സംഘടിപ്പിച്ചു. കോട്ടയം ജില്ലയിൽ നിന്നുള്ള പ്രവാസികളും കുടുംബാംഗങ്ങളുമടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം ഡോ. കിരൺ ജി.ആർ. മുഖ്യാതിഥിയായി പങ്കെടുത്തു. ഓണത്തിന്റെ സാംസ്കാരിക പ്രാധാന്യവും ഇത്തരം ആഘോഷങ്ങൾ പ്രവാസികൾക്കിടയിൽ ഐക്യവും സൗഹൃദവും വളർത്തുന്നതിൽ വഹിക്കുന്ന പങ്കും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കൺവീനർ താജ് മാവേലിക്കര, ലോക കേരള സഭാംഗം വിൽസൺ ജോർജ്, പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ പ്രസിഡന്റ് ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, നൃത്താവിഷ്കാരങ്ങൾ, ഗാനാലാപനം, തിരുവാതിര എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മഹാബലി തമ്പുരാന്റെ സാന്നിധ്യവും ത്രിപുടയുടെ ചെണ്ടമേളവും പരമ്പരാഗത ഓണസദ്യയും പരിപാടിയുടെ ഭാഗമായി. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കും മറ്റുള്ളവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
അസോസിയേഷന്റെ മുതിർന്ന അംഗം പി.കെ. ശശി ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് അംഗം ഹരിദാസ് നന്ദി പറഞ്ഞു. അപർണ പരിപാടികൾ അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ജയൻ, ജാൻസ്, പ്രിയരാജ്, സലിം, രാകേഷ്, കോശി, സുരേഷ്, ഡിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രവാസി കുടുംബങ്ങൾക്ക് ഒത്തുചേരാനും സൗഹൃദം പുതുക്കാനും മലയാളത്തിന്റെ പാരമ്പര്യവും ഓണത്തിന്റെ സന്ദേശവും പങ്കുവെക്കാനുമുള്ള വേദിയായി കുടുംബസംഗമം മാറി.
Follow us on :
Tags:
More in Related News
Please select your location.