Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വരിയ്ക്കാംകുന്ന് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

18 Jun 2024 20:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ വരിയ്ക്കാംകുന്ന് കരിപ്പാടം ചേരിക്കൽ കരോട്ട് വീട്ടിൽ നിധീഷ്(33), വെള്ളൂർ വടകര വാളോക്കോട് വീട്ടിൽ ജിനു (32) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് ഇവർ ഇരുവരും ചേർന്ന് വരിയ്ക്കാംകുന്ന് സ്വദേശിയായ യുവാവിനെ വരിയ്ക്കാംകുന്ന് കവലയ്ക്ക് സമീപം വച്ച് ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന കരിങ്കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തലയോലപ്പറമ്പ് എസ്. എച്ച്.ഓ ശിവകുമാർ റ്റി.എസ്, എസ്.ഐ മാരായ ഷെറി എം.എസ്, സുദർശനൻ, മോഹനൻ, സി.പി.ഓ നന്ദകുമാർ എന്നിവർ ചേർന്ന് അന്വേഷണം നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News