Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2025 21:26 IST
Share News :
വൈക്കം: വൈക്കത്തിന്റെ ചരിത്രത്തിൽ പുതിയ ഒരു നാഴികകല്ലുകൂടി ചേർക്കാൻ ഒരുങ്ങി യുകെജി വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ. വൈക്കം കുലശേഖരമംഗലം വൈകുണ്ഠം വീട്ടിൽ ശ്രീഹരീഷ്, അനുമോൾ ദമ്പതികളുടെ മക്കളായ നൈവേദ്യ, നിഹാരികാ എന്നിവരാണ് വേമ്പനാട്ടുകായൽ നീന്തി വേൾഡ് വൈഡ് ഓഫ് റെക്കോർഡിൽ ഇടം പിടിക്കാനുള്ള ഉദ്യമത്തിന് ഒരുങ്ങുന്നത്. വെള്ളൂർ ഭാവ ബാലമന്ദിർ സ്കൂളിലെ യുകെജി വിദ്യാർഥിനികളാണ് ഇരുവരും. ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സിമ്മിംഗ് ക്ലബ്ബിൽ റിട്ടേഡ് ഫയർസ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിന്റെ ശിക്ഷണത്തിൽ നീന്തൽ പരിശീലനത്തിന് ശേഷം കോതമംഗലം ഡോൾഫിൻ അക്വട്ടിക്ക് ക്ലബ്ബിലെ ബിജു തങ്കപ്പന്റെ കീഴിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിൽമ മാസങ്ങളോളം കഠിന പരിശീലനം നടത്തിയ ശേഷമാണ് ഇവർ ഉദ്യമത്തിന് ഒരുങ്ങുന്നത്. കേരളത്തിൽ ആദ്യമായാണ് യു കെ ജി വിദ്യാർഥികളായ സഹോദരിമാർ വേമ്പനാട്ടുകായൽ നീന്തി വേൾഡ് വൈഡ് ഓഫ് റെക്കോർഡിന് ഒരുങ്ങുന്നത്. കുട്ടികളുടെ ലക്ഷ്യം നേടിയെടുക്കുന്നതിനായി സ്വകാര്യ സ്കൂളിലെ അധ്യാപനവൃത്തി ഒഴിവാക്കി
അമ്മ അനുമോളും എസ് ബി ഐ ഉദ്യോഗസ്ഥനായ അച്ഛൻ ഹരീഷും ഇവർക്ക് വേണ്ട എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്. ഒക്ടോബർ 25 നാണ് ഉദ്യമം. ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽക്കടവിൽ നിന്നും രാവിലെ 7.30 ന് തുടങ്ങി കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് നീന്തുന്നത്. തുടർന്ന് വൈക്കം ബീച്ചിൽ വച്ച് നടക്കുന്ന അനുമോദന യോഗത്തിൽ എംഎൽഎമാർ, വിവിധ രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക നായകന്മാർ, കലാപ്രതിഭകൾ തുടങ്ങിയവർ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.