Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 20:33 IST
Share News :
ചാവക്കാട്:മറ്റം സെന്റ് ഫ്രാൻസിസ് സ്കൂളിലെ മാനേജ്മെൻ്റ് നിയമനം തടഞ്ഞതിനെതിരെ ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ്(ഡിഇഒ) ഉപരോധിച്ചു മറ്റം സെന്റ് തോമസ് ഇടവക വിശ്വാസികൾ.സർക്കാർ ഉത്തരവും,അഡ്വക്കേറ്റ് ജനറലിന്റെ വ്യക്തമായ നിയമോപദേശവും ഉണ്ടായിട്ടും ഡി.ഇ.ഒ നിയമനം മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് നൂറുകണക്കിന് വിശ്വാസികൾ ഓഫീസ് വരാന്തയിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.1890-ൽ ആരംഭിച്ച സെന്റ് ഫ്രാൻസിസ് സ്കൂൾ,1905-ൽ സർക്കാർ അംഗീകാരം നേടി.എന്നാൽ ഭക്തസംഘടനയിലുണ്ടായിരുന്ന ചിലർ പള്ളിക്ക് പുറത്ത് ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് കൈക്കലാക്കിയെന്നാണ് ഇടവകയുടെ പരാതി.വിഷയത്തിൽ കോടതി ഇടപെടുകയും യോഗ്യതരായവരുടെ അസ്സൽ രേഖകൾ സമർപ്പിക്കാൻ ഡി.ഇ.ഒയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.തുടർന്ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് സ്കൂൾ ഇടവകയ്ക്ക് തിരികെ നൽകാൻ സർക്കാർ ഉത്തരവിറക്കി.എന്നാൽ,ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ചാവക്കാട് ഡി.ഇ.ഒ കഴിഞ്ഞ മൂന്നാഴ്ചയായി ഉത്തരവ് നടപ്പിലാക്കാതെ വൈകിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മുന്നിലുണ്ടായിട്ടും ഉത്തരവ് നടപ്പിലാക്കാതെ വിഷയത്തെ കോടതിയലക്ഷ്യ നടപടികളിലേക്ക് വലിച്ചിഴയ്ക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും വിശ്വാസികളുടെ പ്രതിനിധികൾ കുറ്റപ്പെടുത്തി.മുഴുവൻ സ്ഥലത്തിന്റെ ആധാര വിവരങ്ങൾ കൈവശാവകാശ സർട്ടിഫിക്കറ്റ്,ഭൂനികുതി രസീത്,ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇവയെല്ലാം പള്ളിയുടെ പേരിലാണ്.എതിർകക്ഷികളുടെ കൈവശം ഇത്തരത്തിലുള്ള യാതൊരുവിധത്തിലുള്ള രേഖകളും ളല്ലാതെയാണ് ചാവക്കാട് ഡി.ഇ.ഒ അവർക്ക് അനുകൂലമായി നിലപാടെടുത്തതെന്ന് വിശ്വാസികൾ കുറ്റപ്പെടുത്തി.അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ,കൈക്കാരൻമാരായ സി.കെ.ജോയ്,കെ.ഷാജ്,സൈമൺ,എം.ജെ.ജോഷി,സി.ടി.സ്പാർട്ടക്സ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.