Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 16:44 IST
Share News :
തലയോലപ്പറമ്പ് : കോട്ടയം മെഡിക്കൽ കോളെജിൽ മകളുടെ ചികിത്സ ആവശ്യത്തിനായി കൂട്ടിരിയ്ക്കാൻ പോയപ്പോൾ കെട്ടിട ഭാഗം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരിച്ച വീട്ടാമ്മയുടെ വേർപാടിന് ഇന്ന് (ജൂലൈ 3 ) ഒരാണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീണ് അധികൃതരുടെ ശ്രദ്ധ കുറവ് മൂലം ജീവൻ നഷ്ടപ്പെട്ടെ തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ ഡി. ബിന്ദുവിൻ്റെ വേർപാട് ഇന്നും നാടിന് നൊമ്പരമായി തുടന്നു. തലയോലപ്പറമ്പിലെ ശിവാസ് സിൽക്സ് എന്ന വസ്ത്ര വ്യാപര സ്ഥാപനത്തിലെ ജീവനകാരിയായിരുന്ന ബിന്ദു നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. ബിന്ദുവിൻ്റെ അപകട മരണത്തെ തുടർന്ന് അന്നത്തെ സർക്കാരിന് എതിരെ ശക്തമായ സമരം നടത്തുവാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞിരുന്നു. ചാണ്ടി ഉമ്മൻ എം.എൽ. എ യുടെ ഇടപെടൽ സംസ്ഥാനത്തെ മൊത്തം ആശുപത്രി കെട്ടിടങ്ങളുടെ ശോചിനിയവസ്ഥ അന്നത്തെ ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രതിപക്ഷ നേതാവും കെ.പി. സി. സി പ്രസിഡൻ്റ് അടക്കമുള്ള മുഴുവൻ കോൺഗ്രസ്സ് നേതാക്കളും അപകടം നടന്ന കോട്ടയം മെഡിക്കൽ കോളെജിലും തലയോലപ്പറമ്പിലെ ബിന്ദുവിൻ്റെ വസതിയിലും വരുത്താനും സാഹചര്യമൊരുക്കി. ശക്തമായ സമരത്തെ തുടർന്ന് ബിന്ദുവിൻ്റെ മകളുടെ ചികിത്സ ചിലവ് പൂർണ്ണമായും സൗജന്യമാക്കാനും മകന് ദേവസ്വം ബോർഡിൽ സ്ഥിരനിയമനവും പുതിയ വീട് നിർമ്മിച്ച് നൽകുവാനും അന്നത്തെ സർക്കാരിനെ കൊണ്ട് ചെയ്യപ്പിക്കാനും ഈ സമരം കൊണ്ട് സാധിച്ചിരുന്നു . ബിന്ദുവിൻ്റെ അപകട മരണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലെ കാലപഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കാനും പുതിയവ നിർമ്മിക്കാനും ഇടവരുത്തുകയുണ്ടായി. ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ കൊണ്ട് ജീവൻ നഷ്ടപ്പെട്ടെ ഡി . ബിന്ദുവിൻ്റെ പേര് മരണത്തിന് കാരണമായ കെട്ടിടം പണിത് ഉത്ഘാടനം ചെയ്യുംമ്പോൾ ഈ കെട്ടിടത്തിലെ സ്ത്രീ കളുടെ വാർഡിന് ബിന്ദുവിൻ്റെ പേര് നൽകണമെന്ന് തലയോലപ്പറമ്പ് മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഡി. കുമാരി കരുണാകരൻ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും കെ.പി.സി.സി. പ്രസിഡൻ്റിനും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടികൾ വേഗത്തിൽ ലഭിക്കാൻ നിവേദനത്തിൻ്റെ പകർപ്പുകൾ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി.എം സുധീരനും എം.എൽ.എ മാരായ കെ. ബിനിമോൻ, ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ് , മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി. യ്ക്കും നൽകിയതായി ഡി . കുമാരി കരുണാകരൻ പറഞ്ഞു. ബിന്ദുവിൻ്റെ അമ്മയ്ക്ക് അജീവനകാലം പ്രതിമാസം 5000 രൂപ നൽകുന്ന ബിന്ദു ജോലി ചെയ്തിരുന്ന വസ്ത്ര വ്യാപര ഉടമ പി. ആനന്ദാക്ഷനെ മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി അന്ന് ആദരിക്കുകയും വി.എം. സുധീരൻ സ്ഥാപനത്തിൽ നേരിട്ട് എത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Follow us on :
Tags:
More in Related News
Please select your location.