Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ ഡോക്ടേഴ്സ് ദിനം: കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.പി. ശ്രീജയനെ ആദരിച്ച് റോട്ടറി കോഴിക്കോട് നോർത്ത്

02 Jul 2026 13:24 IST

NewsDelivery

Share News :

കോഴിക്കോട്: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആതുരസേവന രംഗത്ത് നാല് പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിക്കുകയും കഴിഞ്ഞ പത്ത് വർഷത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ. എം.പി. ശ്രീജയനെ റോട്ടറി ക്ലബ് ഓഫ് കോഴിക്കോട് നോർത്ത് പ്രസിഡന്റ് യൂജിൻ ജോൺസൺ ഇ-യുടെ നേതൃത്വത്തിൽ ആദരിച്ചു.

റോട്ടറി കോഴിക്കോട് നോർത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ. എം.പി. ശ്രീജയന്റെ ആരോഗ്യരംഗത്തെ ദീർഘകാല സേവനവും പൊതുജനാരോഗ്യ മേഖലയ്ക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകളും അനുസ്മരിച്ചു. ചടങ്ങിൽ അൻഫൽ ടി.കെ, അഫ്നാസ് എന്നിവർ പങ്കെടുത്തു.

ആരോഗ്യരംഗത്ത് മാതൃകാപരമായ സേവനം കാഴ്ചവെച്ച ഡോക്ടർമാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഡോക്ടേഴ്സ് ദിനാചരണ പരിപാടി സംഘടിപ്പിച്ചതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

പാഠപുസ്തകം വാങ്ങാനെത്തിയ ഏഴാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പാലക്കാട്ട് പ്രധാനാധ്യാപകനെതിരെ കേസ്

Follow us on :

More in Related News