Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2026 17:42 IST
Share News :
വൈക്കം: സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സീനിയർ ചേമ്പർ വൈക്കം ടെമ്പിൾ സിറ്റി ലീജിയൻ നഗര സഭ കൗൺസിലർ വി. അനൂപിന്റെ അഭ്യർത്ഥന പ്രകാരം സമീപത്തെ അങ്കണവാടിക്ക് ആവശ്യമായ പഠന-കളി ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൈമാറി. കുട്ടികളുടെ സമഗ്ര വളർച്ചയും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചത്. ലീജിയൻ പ്രസിഡന്റ് ഗീത ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നഗര സഭ അധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ ഉത്ഘാടനം നിർവഹിച്ചു. കൗൺസിലർ ഹരിദാസൻ നായർ, ലീജിയൻ സെക്രട്ടറി സുജാത ശ്രീകുമാർ, ശിവപ്രസാദ്, സീനിയർ ചേമ്പർ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.