Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്ത്: 50 പരാതികൾ തീർപ്പാക്കി

30 Jun 2026 17:53 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ കോട്ടയത്ത് നടത്തിയ പരാതിപരിഹാര അദാലത്തിൽ 50 പരാതികൾ തീർപ്പാക്കി. പരിഗണനയ്‌ക്കെത്തിയ 53 പരാതികളിൽ മൂന്നെണ്ണം തുടർ നടപടികൾക്കായി മാറ്റി.കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (വിപഞ്ചിക) നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവരാണ് രണ്ടു ബെഞ്ചുകളിലായി പരാതികൾ കേട്ടത്.

പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷനിൽ ടാപ്പിംഗ് സൂപ്പർവൈസർ നിയമനത്തിൽ സംവരണം പാലിക്കാത്തതു സംബന്ധിച്ച പരാതി അദാലത്തിൽ തീർപ്പാക്കി. സംവരണം പാലിച്ച് പുനർനിയമനം നടത്തിയതായി കോർപ്പറേഷൻ അറിയിച്ചതിനേത്തുടർന്നാണിത്.

 മേലുദ്യോഗസ്ഥർ അധിക്ഷേപിച്ചതായുള്ള പരാതികളും അദാലത്തിൽ തീർപ്പാക്കി.

 2023 മുതലുളള പരാതികൾ അദാലത്തിൽ പരിഗണനയ്ക്കു വന്നു. പോലീസ് ഇടപെടൽ ആവശ്യമുള്ള 22 പരാതികൾ, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പത്തു വീതം പരാതികളുമുണ്ടായിരുന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, ഡെപ്യൂട്ടി കളക്ടർ(എൽ.ആർ) ജി. നന്ദകുമാർ എന്നിവർ പങ്കെടുത്തു.







Follow us on :

More in Related News