Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2026 11:50 IST
Share News :
കോഴിക്കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യകാല ശിൽപികളിൽ പ്രമുഖനുമായ കെ. ദാമോദരന്റെ അനുസ്മരണ സമ്മേളനം ജൂലൈ 3 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് കോഴിക്കോട് ശിക്ഷക് സദനിൽ നടക്കും.
പ്രമുഖ തമിഴ് സാഹിത്യകാരൻ ആധവൻ ധീത്‌ചന്യ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരി ബി.എം. സുഹറ മുഖ്യപ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് കൊളാടി, കെ. ചന്ദ്രൻ മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട്, സെക്രട്ടറി വി.കെ. മധു, കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ, സെക്രട്ടറി എൻ. ഉദയൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും.
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മഹാനായ നേതാവ് പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെ സംസ്ഥാനത്ത് വായനാപക്ഷാചരണം ആചരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ഗ്രന്ഥശാലകളിലും താലൂക്ക്, ജില്ലാ തലങ്ങളിലും പുസ്തകചർച്ചകൾ, സെമിനാറുകൾ, സംവാദങ്ങൾ, വായനോത്സവങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
1937-ൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന മലബാർ ഗ്രന്ഥശാലാ സമ്മേളനത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്ന കെ. ദാമോദരൻ, കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്. മുഴുവൻ ഗ്രന്ഥശാലകളെയും ഉൾപ്പെടുത്തി ഏകീകൃത ഗ്രന്ഥാലയ സംഘടന രൂപീകരിക്കുക എന്ന അദ്ദേഹത്തിന്റെ ദർശനത്തെ സ്മരിച്ചുകൊണ്ടാണ് ഈ വർഷത്തെ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.
വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 19-ന് അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറിയിൽ നടന്നിരുന്നു. സമാപനത്തോടനുബന്ധിച്ച് ഐ.വി. ദാസിന്റെ ജന്മദിനാഘോഷം ജൂലൈ 7-ന് കാസർഗോഡിൽ നടക്കും.
Follow us on :
More in Related News
Please select your location.