Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 14:53 IST
Share News :
കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ (എഎസ്‌ഐ) അബ്ദുൽ റഷീദിനെ കാണാതായതായി പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശിയായ അബ്ദുൽ റഷീദ് ഇന്നലെ രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നില്ല.
തുടർന്നുള്ള അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ഇരുചക്രവാഹനം താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് കണ്ടെത്തി. വാഹനം അവിടെ പാർക്ക് ചെയ്തശേഷം ബസിൽ കയറിപ്പോയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അബ്ദുൽ റഷീദിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കാണാതായതിന്റെ സാഹചര്യങ്ങൾ ഉൾപ്പെടെ വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണ്.
Follow us on :
Tags:
More in Related News
Please select your location.