Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2026 20:35 IST
Share News :
കടുത്തുരുത്തി: മാർ തോമാ ശ്ലീഹായുടെ ദുക്റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായിൽ ജൂലൈ 2, വ്യാഴം വൈകുന്നേരം 6 മണിക്ക് സായാഹ്ന നമസ്കാരവും മാർത്തോമ്മാ നസ്രാണി സമുദായ യോഗവും സംഘടിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ മിശിഹാ മാർഗ്ഗം ഹെന്തോയിൽ( INDIA) എത്തിച്ച ക്രിസ്തു ശിഷ്യൻ മാർ തോമാ ശ്ലീഹായുടെ ഓർമ്മ വലിയ പ്രാധാന്യത്തോടെ ആണ് ഒന്നാം നൂറ്റാണ്ട് മുതൽ ആചരിച്ചു വരുന്നത്. മാർ തോമാ ശ്ലീഹായുടെ പാരമ്പര്യം ഉള്ള നസ്രാണി സമുദായം ഇന്ന് വിവിധ സഭകളിൽ ആയി ആണ് നിലകൊള്ളുന്നത്. ഭാരതത്തിലും മലങ്കരയിലും പ്രത്യേകിച്ചു മലയാളികളുടെ ഇടയിൽ ശക്തമായ സാന്നിധ്യം ഉള്ള നസ്രാണി സമുദായം രാജ്യത്തിനും ക്രൈസ്തവ സഭയ്ക്കും അതുല്യമായ സേവനം ഒന്നാം നൂറ്റാണ്ട് മുതൽ എല്ലാ നൂറ്റാണ്ടുകളിലും നൽകി വന്നവരാണ്. യൂറോപ്പിൽ നിന്നുള്ള മിഷണറിമാർ എത്തുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപേ AD ഒന്നാം നൂറ്റാണ്ട് മുതൽ മാർ തോമാ ശ്ലീഹായുടെ പൈതൃകമുള്ള സഭകളിൽ ഈശോ മിശിഹായുടെയും മർത്ത് മറിയത്തിൻ്റെയും ശ്ലീഹന്മാരുടെയും ആദിമ സഭയുടെയും സുറിയാനി പാരമ്പര്യം ആരാധനാ ക്രമത്തിലും ആത്മീയതയിലും ഇട മുറിയാതെ തുടർന്നു വരുന്നുണ്ട്. റംശ നമസ്കാരത്തിനു ശേഷം റേശ് ദയറാ മേക്കാട്ടുകുന്നേൽ ആൻഡ്രൂസ് അച്ചൻ അധ്യക്ഷത വഹിക്കുന്ന സമുദായ യോഗത്തിൽ മുഖ്യ അതിഥി കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് ആണ്. നസ്രാണി ജാത്യൈക്യ സംഘം (NJS) പ്രസിഡൻ്റും യാക്കോബായ സുറിയാനി സഭയുടെ മുൻ സെക്രട്ടറിയുമായ ഷെവ. ഉമ്മച്ചൻ വേങ്കടത്തും ജില്ല- ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലങ്ങളിലുള്ള ജന പ്രതിനിധികളും ആശംസകൾ അർപ്പിക്കുന്ന യോഗത്തിൽ ശ്രീ. ജോസ്കുട്ടി മരങ്ങാട്ടിൽ ഹെന്തോയിലെ നസ്രാണി സഭയുടെ സഹോദരീ സഭ ആയിരുന്ന പേർഷ്യയിലെ സഭയിൽ 4-)o നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാർ അപ്രേം മല്പാൻ, മാർ തോമാ ശ്ലീഹയെയും ഹെന്തോയിലെ അദ്ദേഹത്തിൻ്റെ പ്രേഷിത പ്രവർത്തനത്തെയും കുറിച്ച് എഴുതിയ പുരാതന രേഖകളെ പറ്റി സെഷൻ നയിക്കും. മാർ തോമാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വം ഉള്ളടക്കം ആയിരിക്കുന്ന നസ്രാണി കലാ രൂപമായ മാർഗ്ഗം കളി, പരിശീലകരായ ആശാന്മാർ അവതരിപ്പിക്കുന്നതാണ്. ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് സപ്ര നമസ്കാരവും 6.30 ന് സുറിയാനി ഭാഷയിൽ റാസ ക്രമത്തിലുള്ള പരിശുദ്ധ കുർബാന അർപ്പണവും ഉണ്ടായിരിക്കുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.