Tue Dec 12, 2023 10:56 PM 1ST

Location  

Sign In

16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, യുവാവ് അറസ്റ്റിൽ

02 Jul 2026 14:46 IST

NewsDelivery

Share News :

കോഴിക്കോട്: 16 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

ബാലുശ്ശേരി നടുവണ്ണൂർ സ്വദേശിയായ അദ്നാനെയാണ് കേസിൽ പിടികൂടിയത്. ഏപ്രിൽ അവസാനവാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്സോ (POCSO) നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Follow us on :

More in Related News