Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപണി: ഗതാഗതം നിരോധിച്ചു

01 Jul 2026 20:59 IST

CN Remya

Share News :

കോട്ടയം: കോട്ടയം കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റ പണികൾ ആരംഭിക്കുന്നു. പാലത്തിൻ്റെ അപ്രോച്ച് റോഡ് ഇടിഞ്ഞ് താഴ്ന്നതോടെയാണ് അറ്റകുറ്റ പണികൾ ആരംഭിക്കുന്നത്. പ്രശ്നം ശ്രദ്ധയിൽ പെട്ട നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ജൂലൈ 15നകം റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ പത്ത് മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നിരോധിക്കും. 


ഗതാഗത സൗകര്യങ്ങൾക്ക് താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തി

1. തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപാസ് വഴി ഏറ്റുമാനൂർ പട്ടിത്താനം എത്തി പോകണം.

2. എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പട്ടിത്താനം ജംഗ്ഷനിൽ നിന്നും ബൈപാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയിൽ എത്തി യാത്ര തുടരണം.

3. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ കോട്ടയം ടൗൺ ഒഴിവാക്കി മണർകാട് ഏറ്റുമാനൂർ ഭാഗങ്ങളിൽ എത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണം.

4. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ടൗൺ, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട KSRTC ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്ററ് ബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും സിമൻറ് കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിൽ എത്തി പോകണം.

5. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ സ്വകാര്യ വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകണം.

6. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയിൽ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.

7. കോട്ടയം ടൗണിൽ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട KSRTC ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്‌ററ് ബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി കൊല്ലാട്, നാൽകവല, കടുവാക്കുളം ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് പോകണം.

Follow us on :

More in Related News