Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 16:41 IST
Share News :
തിരുവനന്തപുരം: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ, ശക്തമായൊരു പ്രതിരോധവുമായി മലയാള സിനിമയിൽ നിന്നും ഒരു പുതിയ മാതൃക. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാവരും ഒരേപോലെ ലഹരി വിരുദ്ധ പോരാളികളാകുന്ന (Thoofan Warriors) ആദ്യത്തെ മലയാള ചലച്ചിത്രം എന്ന വലിയ പ്രഖ്യാപനത്തോടെ സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ എന്ന ചിത്രത്തിന് തുടക്കമായി. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രത്യേകം തയാറാക്കിയ ശബരിമല സെറ്റിനെ സാക്ഷിയാക്കിയാണ് ഈ വിപ്ലവകരമായ സിനിമയുടെ പ്രഖ്യാപനവും പൂജയും നടന്നത്.
ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഒരുക്കിയ ശബരിമല സെറ്റിലെ പതിനെട്ടാം പടിക്കു മുന്നിൽ വെച്ചാണ് ചിത്രത്തിന്റെ ഭക്തിസാന്ദ്രമായ പൂജാ ചടങ്ങുകൾ നടന്നത്. ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ചടങ്ങിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സംസ്ഥാന സർക്കാരിലെയും കേരള പോലീസിലെയും ഉന്നത ഉദ്യോഗസ്ഥരും, സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ചിത്രത്തിലെ മുഴുവൻ അണിയറപ്രവർത്തകരെയും അഭിനന്ദിച്ച മന്ത്രി, ചിത്രത്തിലെ പ്രധാന വ്യക്തികൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജുകൾ സമ്മാനിച്ചു. നായകൻ സൈജു കുറുപ്പ്, സംവിധായകൻ രാജേഷ് നായർ, നിർമ്മാതാക്കളായ അജിത് വിനായക, ശരത് വിനായക, തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി, നായിക സിതാര വിജയൻ, ഛായാഗ്രാഹകൻ സജാദ് കക്കു, പ്രൊഡക്ഷൻ ഡിസൈനർ രാഖിൽ എന്നിവർ മന്ത്രിയിൽ നിന്നും ബാഡ്ജ് സ്വീകരിച്ചു.
"സമൂഹത്തെ ഏറ്റവും വേഗത്തിലും ആഴത്തിലും സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ ഒരു മാധ്യമമാണ് സിനിമ. അതുകൊണ്ടുതന്നെ സിനിമയിൽ നിന്നുള്ള ഇത്തരം ലഹരിവിരുദ്ധ കൂട്ടായ്മകളും ബോധവത്കരണങ്ങളും സമൂഹത്തിൽ വലിയ പോസിറ്റീവ് മാറ്റങ്ങൾക്ക് വഴിയൊരുക്കും."— രമേശ് ചെന്നിത്തല (ആഭ്യന്തരമന്ത്രി) പറഞ്ഞു
'സാൾട്ട് മാംഗോ ട്രീ', 'തൃശൂർ പൂരം' എന്നീ ജനപ്രിയ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡോ. അമ്പാടി കെ. ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. മികച്ച വിജയമായി മാറിയ ‘മാളികപ്പുറം’ എന്ന സിനിമയ്ക്ക് ശേഷം രഞ്ജിൻ രാജ് വീണ്ടും സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് 'ഹരിവരാസനം'. മലയാളികൾക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്:
പ്രോജക്റ്റ് ഡിസൈനർ: ആർ. ജയചന്ദ്രൻ
ഛായാഗ്രഹണം (DOP): സജാദ് കാക്കു
എഡിറ്റർ: അജീഷ് ഇടമൺ
പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ സി.
മേക്കപ്പ്: ഹസ്സൻ വണ്ടൂർ
പി.ആർ.ഓ: പ്രതീഷ് ശേഖർ
സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്.
"ലഹരിയില്ലാത്ത സിനിമാ സെറ്റ്" എന്ന വേറിട്ട ആശയവുമായി എത്തുന്ന ‘ഹരിവരാസനം’ ഇൻഡസ്ട്രിയിൽ പുതിയൊരു തൊഴിൽ സംസ്കാരത്തിന് തുടക്കമിടുമെന്നാണ് പ്രഖ്യാപനം
Follow us on :
More in Related News
Please select your location.