Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"കാരുണ്യം നിറഞ്ഞ മനസ്സുമായി മലയാളി ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍" കുഞ്ഞു മിയയുടെ ജീവിതത്തിൽ പുതുനാമ്പുകൾ മുളച്ചു.

02 Jul 2026 11:08 IST

Jithu Vijay

Share News :

കൊച്ചി : "കാരുണ്യം നിറഞ്ഞ മനസ്സുമായി "

മലയാളി ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍ കുഞ്ഞു മിയയുടെ ജീവിതത്തിൽ പുതുനാമ്പുകൾ മുളച്ചു. കുഞ്ഞു മിയയെ ജീവിതത്തിലേക്കെത്തിക്കാന്‍ 16.5 കോടി രൂപയുടെ മരുന്നായിരുന്നു വേണ്ടിയിരുന്നത്. അപൂർവ രോഗം ബാധിച്ച് ജീവിതത്തോടു പോരാടുന്ന 6 മാസം മാത്രം പ്രായമുള്ള കുഞ്ഞു മിയയുടെ ചികിത്സയ്ക്കായി വേണ്ട 16.5 കോടി രൂപ വെറും 3 ദിവസം കൊണ്ടാണു മലയാളി മനസ്സ് അക്കൗണ്ടിലെത്തിച്ചത്. തുക തികഞ്ഞതോടെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചു

മരുന്ന് വില കേട്ട് പകച്ചു നിന്ന ആ കുടുംബത്തിലേക്ക് ഇന്നലെ വീണ്ടും പ്രതീക്ഷയുടെ വെള്ളി വെളി്ച്ചം കടന്നു വന്നു.


മൂവാറ്റുപുഴ ഏനനല്ലൂര്‍ സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളായ മിയ മറിയം ജിനുവിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വവും ഗുരുതരവുമായ ജനിതക രോഗമാണെന്ന് തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പാണ്.


കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 16 കോടിയിലധികം രൂപ വിലവരുന്ന ജീന്‍ തെറാപ്പി മരുന്നു വിദേശത്ത് നിന്ന് എത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ. സ്മിലു മോഹന്‍ലാലിന്റെ മോല്‍നോട്ടത്തിനാണ് നിലവിന്‍ കുഞ്ഞിന്റെ ചികിത്സ നടക്കുന്നത്. ചികിത്സക്ക് ആവശ്യമായ തുക ലഭ്യമായതോടെ, സഹായിച്ച എല്ലാ നല്ലവരായ മനുഷ്യര്‍ക്കും മിയയുടെ മതാപിതാക്കള്‍ കണ്ണീരോടെ നന്ദി അറിയിച്ചു.

Follow us on :

More in Related News