Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 18:04 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ഞാറ്റുവേല ചന്തയിൽ കണ്ടാണശ്ശേരി സർവീസ് സെൻറർ ഇന്ത്യ നടിൽ വസ്തുക്കൾ ജൈവവളം വിത്ത് എന്നിവയുടെ വിപണന ഉദ്ഘാടന കർമ്മം കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് വി.എം.മനാഫ് നിർവഹിച്ചു.വൈസ് പ്രസിഡൻറ് സക്കീന ബഷീർ അധ്യക്ഷത വഹിച്ചു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുരളീധരൻ,പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്‌കർ അലി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ദിലീപ്കുമാർ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീറ ശിഹാബ്,കടപ്പുറം കൃഷി ഓഫീസർ നീനു ജോസഫ്,കൃഷി ഉദ്യോഗസ്ഥരായ അരുണ പി.തിലകൻ,വി.ഗീത,ഷംന പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.