Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടേഴ്സ് ദിനാചരണം നടത്തി അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂൾ.

01 Jul 2026 23:02 IST

santhosh sharma.v

Share News :

വൈക്കം: അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി.സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ജനകീയ ഡോക്ടറായ ഡോക്ടർ ബിനാഷ ശ്രീധറിനെ ആദരിച്ചു.വായന വാരാചരണം, പരിസ്ഥിതി ദിനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നൽകി.ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ വികസന സമിതി ആക്ടിങ് ചെയർമാൻ എ.പി നന്ദകുമാർ അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ആർ നടേശൻ, കെ.എസ് പ്രസീന ശങ്കർ , ഷീലാ കുമാരി ആർ.സി , ടി.ജി ഗോപിക തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News