Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ ജില്ലാ സൗഹൃദ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

11 Oct 2024 12:48 IST

ISMAYIL THENINGAL

Share News :

ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ 2025- വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ഔദ്യോഗിക ഉദ്ഘാടനം വേദിയുടെ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വി.കെ സലിം മെമ്പർഷിപ്പ് കാർഡ് നൽകിക്കൊണ്ട് നിർവഹിച്ചു. നൂറോളം പേർക്ക് മെമ്പർഷിപ്പ് കാർഡ് നൽകി. ഐ. സി. സി അശോകാ ഹാളിൽ നടന്ന യോഗത്തിൽ വേദി പ്രസിഡൻറ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.


യോഗത്തിന് വേദി സെക്രട്ടറി റസാഖ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് വേദിയുടെ സംഘടനാ കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. ട്രഷറർ ഇൻ ചാർജ് ജയാനന്ദ്, കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ പ്രമോദ്, കാരുണ്യം പദ്ധതി ചെയർമാൻ ശ്രീനിവാസൻ, വേദി ജനറൽ കോഡിനേറ്റർ മുസ്തഫ, മെമ്പർഷിപ്പ്കമ്മിറ്റി ചെയർമാൻ മിനേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 


വേദി ചെയ്യുന്ന നല്ല പ്രവൃത്തികളെക്കുറിച്ചും സൗഹൃദവേദിയുടെ മൂല്യങ്ങളെ കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കൊണ്ട് പുതിയ തലമുറയെയും പുതിയ അംഗങ്ങളെയും വേദിയിലേക്ക് ആകർഷിച്ച് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വളരെ വിശദമായി എല്ലാവരും സംസാരിച്ചു. തൃശ്ശൂർക്കാരായ നിരവധി പേർ ഇനിയും അംഗത്വം എടുക്കാനുണ്ട് എന്നും അവരെ കണ്ടു പിടിച്ച്, സൗഹൃദവേദിയിലേക്ക് ക്ഷണിച്ചു കൂടെ കൂട്ടുമ്പോൾ, അവരെയും അവരുടെ കുടുംബത്തെയും കൂടി വേദിയുടെ കാരുണ്യ - സൗഹൃദ വലയത്തിൽ കൊണ്ടു വരുന്ന ഒരു വലിയ പ്രവൃത്തിയാണ് നമ്മൾ ചെയ്യുന്നതെന്നും അംഗങ്ങളെ ഓർമപ്പെടുത്തി.


മെമ്പർഷിപ്പ് കമ്മിറ്റി അംഗങ്ങളും സെക്ടർ ചെയർമാൻമാരും സിസി അംഗങ്ങളും ചേർന്ന് പുതിയ അംഗങ്ങൾക്ക് കാർഡുകൾ വിതരണം ചെയ്തു. സെക്രട്ടറി കുഞ്ഞുമൊയ്തു നന്ദി രേഖപ്പെടുത്തി.


Follow us on :

More in Related News