Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

04 Jun 2026 22:58 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെ ഹൃദയാഘാതം മൂലം ഒമാനിലെ ഇസ്കിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.

കണ്ണൂർ എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ - നിർമല ദമ്പതികളുടെ മകൻ ജിജേഷി (49) നെയാണ് ഒമാനിലെ ഇസ്കിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇസ്കിയില്‍ പാനൽ ബോർഡ് ജോലി ചെയ്തിരുന്ന ജിജേഷിനെ കഴിഞ്ഞദിവസം താമസസ്ഥലത്തെ കുളിമുറിയിൽ മരണപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ഭാര്യ: ദിഷിന. മകൾ: തന്മയ. സഹോദരങ്ങൾ: നിജേഷ്, ഷിജേഷ്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



Follow us on :

Tags:

More in Related News