Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2026 11:43 IST
Share News :
കോഴിക്കോട്- കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പൊതുവിദ്യാലയമായ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ 233 വർഷത്തിന് ശേഷം പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നു. സർക്കാർ മുന്നോട്ടു വെയ്ക്കുന്ന സഹ വിദ്യാദ്യാസ പദ്ധതി (കോ-എഡ്യൂക്കേഷൻ) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചരിത്രപരമായ മാറ്റത്തിന് തയ്യാറെടുക്കുന്നതെന്ന് സ്കൂൾ മാനേജർ ഫാ. പയസ് വച്ചാപറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2026-27 അധ്യയന വർഷം മുതൽ പ്ളസ് വണ്ണിനും 2027-28 അധ്യയന വർഷം അഞ്ചാം ക്ലാസ്സിലും പെൺകുട്ടികളെ പ്രവേശിപ്പിക്കും. പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറിയും വിശ്രമ മുറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മുതൽ അഞ്ചാം ക്ളാസിലേക്കും ഇതിന്റെ ഭാഗമായി മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.
1793-ലാണ് കോഴിക്കോട് ദേവമാതാ പള്ളിമേടയിൽ ഫാദർ ഗാബ്രിയേൽ ഗോൺസാൽവസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോഴിക്കോട് സെന്റ് ജോസഫസ് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസ വകുപ്പിന്റെ രേഖകൾ പ്രകാരം കേരളത്തിലെ ഏറ്റവും പഴക്കമുള്ള പൊതുവിദ്യാലയമാണ് 233 വർഷങ്ങൾ പിന്നിട്ട സ്കൂൾ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ജീവനക്കാരുടെ മക്കൾക്ക് പഠിക്കാനുള്ള യൂറോപ്യൻ സ്കൂളായാണ് 1793-ൽ തുടക്കം കുറിച്ചത്.
1861-ൽ കാർമിലൈറ്റ് പാതിരിമാർ ഭരണനിർവ്വഹണം ഏറ്റെടുത്തതോടെ സ്കൂൾ സർവ്വതോമുഖമായ പുരോഗതി കൈവരിച്ചു. 1894-ൽ ഈശോസഭ ചുമതല ഏറ്റെടുത്തതോടെ ആധുനിക സെന്റ് ജോസഫ്സ് ബോയ്‌സ് ഹൈസ്‌കൂളിന്റെ അടിത്തറ പാകപ്പെട്ടു.
1936-ൽ ഇന്ത്യൻ ഹൈസ്‌കൂളായി മാറിയ ഈ വിദ്യാലയത്തിൽ കേളപ്പജി, ടി. ബാലകൃഷ്ണൻ തുടങ്ങിയ പ്രശസ്തരായ സ്വാതന്ത്ര്യസമര സേനാനികൾ അധ്യാപകരായി സേവനമനുഷ്ടിച്ചിട്ടുണ്ട് എന്നത് അഭിമാനകരമായ ചരിത്രമാണ്. ഇന്ന് 2400-റോളം വിദ്യാർത്ഥികൾ പഠിക്കുന്നു.
വാർത്താ സമ്മേളനത്തിൽ ഫാ. പയസ് വച്ചാപറമ്പിൽ, പ്രിൻസിപ്പൽ ഫാ. സൂരജ് ഡൊമിനിക് എസ്ജെ, HM, ഫാ. എസ്എം തദേയൂസ് , സൗമ്യ വി, പിടിഎ പ്രസിഡന്റ് സതീഷ് ചന്ദ്ര എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.