Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് ഹോട്ടൽ പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം

04 Jun 2026 20:12 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് ഹോട്ടൽ പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം. കടയുടമ ഉടമ ബെഞ്ചമിനെതിരെ കേസെടുത്തു. കോട്ടയം  മുളക്കുളം മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വനിതാ ഹെൽത്ത് ഇൻസ്പെക്‌ടർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട‌ർക്കും നേരെ ഹോട്ടലുടമ അസഭ്യവർഷം നടത്തിയത്. ഉദ്യോഗസ്ഥരെത്തുമ്പോൾ ഹോട്ടലിന്റെ അടുക്കളയും പരിസരവും വൃത്തിഹീനമായ അവസ്‌ഥയിലായിരുന്നു. അരിഞ്ഞ പച്ചക്കറികൾ അഴുക്കുപിടിച്ച പാത്രങ്ങളിൽ വച്ചിരിക്കുന്നതും ചെളി നിറഞ്ഞ തറയും  വൃത്തിഹീനമായ പരിസരവുമെല്ലാം ചൂണ്ടിക്കാട്ടി ഉദ്യോഗസ്‌ഥർ ചോദ്യങ്ങൾ ചോദിച്ചതോടെയാണ് ഉടമ ബെഞ്ചമിന്റെ തെറിയഭിഷേകം.

വൃത്തിഹീനമാണെന്ന് കണ്ടതിനെ തുടർന്ന് കടയുടമയ്ക്ക് നേരത്തെ താക്കീത് നൽകിയിരുന്നു. വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കടയുടമ ബെഞ്ചമിൻ അസഭ്യവർഷം നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വസീം എന്നിവരെയാണ് ബെ‍ഞ്ചമിൻ അസഭ്യം പറഞ്ഞത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ കടയുടമക്കെതിരെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലതയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ വസീമും പൊലീസിൽ പരാതി നൽകി. ബെഞ്ചമിനെതിരെ വെള്ളൂർ പൊലീസ് കേസെടുത്തു.

Follow us on :

More in Related News