Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2026 23:20 IST
Share News :
വൈക്കം: അയൽവാസിയുടെ പുരയിടത്തിൽ നിന്ന റബർ മരം ഒടിഞ്ഞ് വീണ് നിർദ്ധന കുടുംബത്തിൻ്റെ വീടിൻ്റെ മേൽക്കൂര തകർന്നു. വ്യാഴാഴ്ച രാത്രി 7. 30 ഓടെ വെള്ളൂരിലാണ് സംഭവം. തോന്നല്ലൂർ വടക്കേക്കര തുളസിയുടെ വീടിന് മുകളിലേക്കാണ് ശക്തമായ കാറ്റിലും മഴയിലും അയൽവാസിയുടെ റബർമരം ഒടിഞ്ഞുവീണത്. നിർദ്ധന കുടുംബത്തിൻ്റെ പണി പൂർത്തീകരിക്കാത്ത വീടിൻ്റെ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ കിടപ്പുമുറിയുടെ മേൽക്കൂര ഉൾപ്പടെ തകർന്നു. സംഭവ സമയത്ത് തുളസി അടുക്കളയിലും മക്കൾ ഇരുവരും വീടിന് മുൻവശത്തെ ഹാളിലുമായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടകരമായ മരങ്ങൾ വെട്ടി മാറ്റണമെന്ന് വസ്തു ഉടമയോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.