Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻഡറി സ്കൂളിന്എൻഎംഎംഎസ് സ്കോളർഷിപ്പ് പരീക്ഷയിൽ തിളക്കമാർന്ന നേട്ടം;

04 Jun 2026 15:11 IST

Muhammad Tv

Share News :



നാദാപുരം: ദേശീയ വരുമാന-മെറിറ്റ് സ്‌കോളർഷിപ്പ് (NMMS) പരീക്ഷയിൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ ഒമ്പത് വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അർഹരായി.

സിയാന പർവീൻ കെ.കെ., മുഹമ്മദ് മിഫ്ലഹ് ടി.സി., മിൻഹ ഫാത്തിമ എം.കെ., റനീൻ റാനിയ ബിൻത് ഷഫീഖ്, റൈദ ഫാത്തിമ എൻ., ഫാത്തിമത്തു നസീഫ, ഷെസ ഫാത്തിമ സി., മിസ്ന ഫാത്തിമ, ഷെൻസ ഫാത്തിമ എന്നിവരാണ് പരീക്ഷ വിജയിച്ച് 48000/- രൂപയുടെ സ്കോളർഷിപ്പിന് അർഹരായത്.

കഴിഞ്ഞ അഞ്ച് വർഷമായി ഉപജില്ലയിൽ ഏറ്റവും കൂടുതൽ എൻഎംഎംസ് സ്കോളർഷിപ്പ് നേടുന്ന സ്കൂളെന്ന ഖ്യാതിയും ക്രസൻ്റിനുണ്ട്.

സ്കൂളിൽ ചേർന്ന അനുമോദന യോഗം മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് സി കെ സുബൈർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് മജീദ് കുയ്തേരി അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എം.കെ അഷ്റഫ് ഉപഹാരങ്ങൾ വിതരണം ചെയ്തു. റഷീദ് കോടിയൂറ, കെ.സമീറ, കണ്ടിയിൽ മുഹമ്മദ്, കെ.കെ റഈസ്, പി.പി.ശംസീർ, സുആദ പ്രസംഗിച്ചു.

Follow us on :

More in Related News