Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടി കേന്ദ്രസർക്കാർ ജനജീവിതം ദുസ്സഹമാക്കുന്നു: വി എൻ വാസവൻ

04 Jun 2026 21:07 IST

CN Remya

Share News :

കോട്ടയം: പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സിപിഎം കോട്ടയത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ജനകീയ പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഇന്ധന - എൽപിജി വില വര്‍ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെയും, അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയുമുള്ള ഒരു താക്കീതാണ് ഈ സമരമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ അടുക്കള പൂട്ടിക്കാൻ ഇറങ്ങിയിരിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പൊതുമേഖലയെ വിറ്റുതുലച്ച്, എല്ലാം കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്ന അധികാരദല്ലാളുകൾക്കെതിരെയുള്ള ജനകീയ പ്രതിഷേധങ്ങൾ ഓരോ തെരുവിലും ഉയരണം. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും - അദ്ദേഹം കൂട്ടിച്ചേർത്തു. 

സിപിഎം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ അധ്യക്ഷത വഹിച്ചു, എം കെ പ്രഭാകരൻ, പി ഗോപിനാഥ്, അഡ്വ. ഷീജ അനിൽ, കെ ആർ അജയ് എന്നിവർ സംസാരിച്ചു. സി എൻ സത്യനേശൻ, കെ വി ബിന്ദു, പി ജെ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News