Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി തുടങ്ങണമെന്ന് ആവശ്യം.

04 Jun 2026 19:07 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി.

ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ മന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ അതിൽ കാർഡിയോളജി യൂണീറ്റ് കൂടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്  വൈക്കം എംഎൽഎ കെ.ബിനി മോനും, വൈക്കം നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സോണി സണ്ണിയും സെക്രട്ടറിയേറ്റിലെ ഓഫീസിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് നിവേദനം നൽകി. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഇരുവരും അറിയിച്ചു. വൈക്കം നഗരസഭ, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിർദ്ധനരായ രോഗികൾ ഉൾപ്പടെയുള്ളവർ ഇതിനായി കോട്ടയം മെഡിക്കൽ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പോകേണ്ട സ്ഥിതിയാണ് ഉള്ളത്. വൈക്കത്ത് കാർഡിയോളജി യൂണീറ്റ് ആരംഭിച്ചാൽ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ നിവാസികൾക്ക് ഏറെ ഗുണകരമാകും.

Follow us on :

More in Related News