Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2026 13:07 IST
Share News :
മസ്കറ്റ്: തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് (TAM) സംഘടിപ്പിക്കുന്ന "2026 TAM' ചാമ്പ്യൻസ് കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻറെ ഗ്രൂപ്പ് ഡ്രോയും, ട്രോഫി ലോഞ്ചിങ്ങും റൂവിയിലുള്ള ആഗ്രഹം ഗാലക്സി ഹാളിൽ വെച്ച് നിർവഹിച്ചു.
സംഘടനയുടെ പ്രസിഡന്റ് ശ്രീ ജയശങ്കർ പാലിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലൈബു മുഹമ്മദ് വിബിത സുധീഷ് എന്നിവർ പ്രധാന അതിഥികൾ ആയി എത്തി. ഒമാനിലെ കേരള സമൂഹത്തിലെ ഫുട്ബോൾ ടീമുകളുടെ വികസനത്തിനും ശക്തിപ്പെടുത്തലിനുമായി പ്രവർത്തിക്കുന്ന കേരള മസ്കറ്റ് ഫുട്ബോൾ അസോസിയേഷൻ (KMFA) ൻറെ പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഫുട്ബോൾ ടൂർണമെന്റിന്റെ ടീംഡ്രോ വിബിത സുധീഷ് നിർവഹിച്ചു. ട്രോഫി ലോഞ്ചിങ് ലൈബു മുഹമ്മദും, ടൂർണമെന്റ് ജേഴ്സി പ്രകാശനം തൃശൂർ അസോസിയേഷൻ മസ്കറ്റ് പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരിയും നിർവഹിച്ചു.
2026 ഏപ്രിൽ 24-ാം തീയതി മബേലയിലുള്ള അൽ സഅദി ഫുടബോൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് “More than a Game, More than a Fest, It’s a Mission of Love” എന്ന സന്ദേശത്തോടെയാണ് അരങ്ങേറുന്നത്.
“Let’s kick for a cause, Play for their smiles” എന്ന ആശയത്തോടെ, ഒമാനിലെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് പഠന സഹായം നൽകുന്നതിനായാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്.
കേരള മസ്കറ്റ് ഫുട്ബോൾ അസോസിയേഷൻറെ നേതൃത്വത്തിൽ ഒമാനിലെ കേരള സമൂഹത്തിൽ ഫുട്ബോൾ സംസ്കാരം വളർത്തുകയും, ടീമുകളുടെ നിലവാരം ഉയർത്തുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് കേരള മസ്കറ്റ് ഫുട്ബോൾ അസോസിയേഷൻ നടത്തുന്നത്. കേരള മസ്കറ്റ് ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും.
ഫുട്ബോളിനെയും, മനുഷ്യസ്നേഹത്തെയും ഒരുമിപ്പിക്കുന്ന ഈ ടൂർണമെന്റിന് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും കൺവീനർ സുനീഷ് ഗുരുവായൂർ ചടങ്ങിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.