19 May 2024 11:34 IST
Share News :
കൗമാരക്കാരനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
ഈരാറ്റുപേട്ട:. ഈരാറ്റുപേട്ട മാതാക്കൽ ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ വി.എം. മുഹമ്മദ് സാദിഖ് (31), ഇയാളുടെ സഹോദരൻ വി.എസ്. മുഹമ്മദ് ഹുബൈല്‍ (39), ഈരാറ്റുപേട്ട മുല്ലൂപ്പാറ ഭാഗത്ത് പൊന്തനാൽ വീട്ടിൽ പി.പി. ജഹനാസ് (44) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സംഘംചേർന്ന് കഴിഞ്ഞ മാസം 24 ന് വൈകിട്ട് നടക്കൽ ക്രോസ് വേ ജങ്ഷനിൽ വെച്ച് ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും സുഹൃത്തിനെയും മർദിക്കുകയും മരക്കൊമ്പ് കൊണ്ട് ആക്രമിക്കുകയുമായിരുന്നു. കൗമാരക്കാരനോട് ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. മൂവരെയും കോഴിക്കോട് നിന്നാണ് പിടികൂടിയത്.
എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യൻ, എസ്.ഐ മാരായ ജിബിൻ തോമസ്, ഷാജി, രാധാകൃഷ്ണൻ, സി.പി.ഒമാരായ ജോബി, അനീഷ്, രമേശ്, മാർട്ടിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.
Follow us on :
Tags:
More in Related News
Please select your location.