Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഷണ ശ്രമത്തിനിടെ യുവാക്കൾ പോലീസ് പിടിയിലായി

19 Jun 2024 22:02 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം ' ഇഞ്ചിയാനിയിൽ മോഷണ ശ്രമത്തിനിടെ യുവാക്കൾ പോലീസ് പിടിയിലായി. കൂട്ടിക്കൽ സ്വദേശി കരിപ്പായി വീട്ടിൽ ഇനായത്ത് റസാക്ക് (19), മുണ്ടക്കയം സ്വദേശി വെട്ടിത്തറ വീട്ടിൽ മുഹമ്മദ് ഫാഹിദ് (19) രണ്ടുപേരെ പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ ഇഞ്ചിയാനികാരിക്കുന്നേൽ സണ്ണിയുടെ വീടിന്റെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാരും നാട്ടുകാരും എത്തിയതോടെ മോഷണസംഘം ഓ ടി രക്ഷപ്പെട്ടു. ഇവർ യാത്ര ചെയ്തിരുന്ന ബുള്ളറ്റ് ഇവിടെ നിന്നും പോലീസ് കണ്ടെടുത്തു. .പിന്നീട് നടത്തിയ പരിശോധനയിൽ ഇവർ യാത്ര ചെയ്തിരുന്നത് മോഷ്ടിച്ച ബുള്ളറ്റുമായി ആണെന്ന് തെളിഞ്ഞു. റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മാസങ്ങൾക്കു മുമ്പ് മോഷണം പോയ ബൈക്കിലാണ് സംഘം മറ്റൊരു മോഷണത്തിനായി ശ്രമം നടത്തിയത്. ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ചെയ്സ് നമ്പർ അടക്കം തിരുത്തിയാണ് തസ്കര വീരന്മാർ നാട് ചുറ്റിയിരുന്നത്. മുണ്ടക്കയം പോലീസ് റാന്നി പോലീസിന് കൈമാറിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Follow us on :

Tags:

More in Related News