Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരങ്ങൾക്ക്‌ മെയ് 6ന് തുടക്കമാകും.

05 May 2024 05:29 IST

- ISMAYIL THENINGAL

Share News :

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന്‍ (സി.പി.എ) ഖത്തറിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ട് ടൂർണമെന്റിന്റെ മത്സരങ്ങൾ മെയ് 6 മുതൽ 10 വരെ ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറൻറിൽ നടന്ന വാർത്താ സമ്മേളനവേദിയിൽ ജേഴ്‌സി പ്രകാശനവും ട്രോഫി പുറത്തിറക്കലും അരങ്ങേറി.ഇന്ത്യൻ സ്പോർട്‌സ് സെൻ്റർ പ്രസിഡൻ്റ് ഇ.പി അബ്‌ദുറഹ്മാൻ, ടൈറ്റിൽ സ്പോൺസർ സുഹൈർആസാദ് എന്നിവർ ചേർന്ന് ട്രോഫി പ്രകാശനം ചെയ്തു.ഐ. സി. സി പ്രസിഡൻ്റ് എ. പി മണികണ്ഠ‌ൻ, ഐ .സി. സി മുൻ പ്രസിഡന്റ് പി.എൻ ബാബുരാജൻ എന്നിവർ ചേർന്ന് ജേഴ്‌സിയും പ്രകാശനം ചെയ്തു‌. 


ഖത്തറിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളെ പ്രതിനിധികരിച്ച് 12 ടീമുകൾ മത്സരിക്കുന്ന ടൂർണ്ണമെന്റിൽ നിന്നും ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനവും, ടൂർണ്ണമെന്റിലെ മികച്ച ബൗണ്ടറികൾക്കും, സിക്‌സറുകൾക്കും, റൺസിനും,ബൗളിനും വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്‌ത തുകയും ചേർത്ത് മലയാളി ദമ്പതികളുടെ എസ്.എം.എ ടൈപ് -1 രോഗം ബാധിച്ച നാലുമാസം പ്രായമായ മൽഖ റൂഹിയുടെ ഖത്തർ ചാരിറ്റി സഹായ ഫണ്ടിലേക്ക് നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. സമാപന ദിവസമായ മെയ് 10ന് വനിതകൾക്കായി പാചകമത്സരവും, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. മത്സരവിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.


ടൂർണമെന്റിൽ വിജയികളാകുന്ന ടീമിന് ട്രോഫിയും 10,001 ഖത്തർ റിയാലും, രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 6006 ഖത്തർ റിയാലും സമ്മാനമായി നൽകും. കൂടാതെ, മാൻ ഓഫ് ദി മാച്ച് സമ്മാനവും ഉണ്ടായിരിക്കും. 


വാർത്താ സമ്മേളനത്തിൽ ഫസ്റ്റ് വൈസ് പ്രസിഡന്റ് നിഷാം ഇസ്മാഈൽ എൻ. ടി, ഗ്ലോബൽ ചെയർമാൻ അബ്ദു‌ല്ല തെരുവത്ത്, ജനറൽ സെക്രട്ടറി ഷെറിൻ പരപ്പിൽ, ട്രഷറർ രഞ്ജിത്, സ്പോർട്‌സ് ചെയർമാൻ ഷാഫി, ടൈറ്റിൽ സ്പോൺസർ സുഹൈർ, മുൻ പ്രസിഡൻ്റ് ഷെജി വലിയകത്ത്, അഡൈ്‌വസറി ചെയർമാൻ ഷാജി അലിൽ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News