Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹത്തിന്റെ കരുതലിൽ തലമുറകളുടെ സംഗമം; തലയോലപ്പറമ്പ് പള്ളിയുടെ ചരിത്രത്തിൽ ഒരു പുതിയ അനുഭവമായി.

26 Jul 2026 18:27 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എഴുനൂറ് കൊച്ചുമക്കളും അഞ്ഞൂറോളം മുത്തച്ഛൻമാരും മുത്തശ്ശിമാരും ഒത്തുചേർന്ന് നടത്തിയ ഗ്രാന്റ് പേരന്റസ് ഡേ ആചരണം തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയുടെ ചരിത്രത്തിൽ ഒരു പുതിയ അനുഭവമായി.അവരുടെ ഓർമകളിൽ കഴിഞ്ഞു പോയ കാലത്തിന്റെ വാഗ്മയചിത്രങ്ങളും, സ്നേഹത്തിന്റെ കരുതലുമുണ്ടായിരുന്നു.

മുത്തച്ഛൻമാരും മുത്തശ്ശിമാരും കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് മുത്തം നൽകിയപ്പോൾ തലമുറ സംഗമത്തിനെത്തിയവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

യേശുവിൻ്റെ മുത്തശ്ശി, മുത്തച്ഛന്മാരായ വി. അന്ന,വി.ജോവാക്കിം എന്നിവരുടെ തിരുനാളാണ് ഗ്രാന്റ് പേരന്റസ് ഡേ ആയി ആചരിക്കുന്നത്. ഇടവക വിശ്വാസപരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ  ഇടവക വികാരി റവ.ഫാ. സേവ്യർ ആവള്ളിൽ മുഖ്യ സന്ദേശം നൽകി. മുത്തച്ഛന്മാർക്കുംമുത്തശ്ശിമാർക്കും ആശംസകളും ആയുരാരോഗ്യവും നേർന്നു സംസാരിച്ച അദ്ദേഹം "മുതിർന്നവരുടെ പ്രാർത്ഥനയാണ് ഇടവകയുടെ കരുത്തെന്ന് അഭിപ്രായപ്പെട്ടു. സഹവികാരി റവ.ഫാ. ആൽജോ കളപ്പുരയ്ക്കൽ, വേദപാഠ വിഭാഗം ഹെഡ്മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ, ഇടവക ട്രസ്റ്റി തങ്കച്ചൻ കളമ്പുകാട്ട്, വൈസ് ചെയർമാൻ ഇമ്മാനുവൽ അരയത്തേൽ, പി.സി.സി പ്രസിഡൻ്റ് ജോസ്റ്റിൻ ജോസ് പന്തലാട്ട്, കൺവീനർ ഡോ. ടോമി ജോസഫ് വലിയവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News