Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിലേക്ക് വരുന്നവർ നിരോധിത വസ്തുക്കൾ കൈവശമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ എംബസി.

30 May 2024 02:30 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാർ ഖത്തറിൽ നിരോധിച്ച സാധനങ്ങൾ കൈവശം ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഖത്തർ ഇന്ത്യൻ എംബസി ഓർമിപ്പിച്ചു. വ്യക്തമായ കുറിപ്പടികൾ ഇല്ലാത്ത മരുന്നുകൾ,മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ തുടങ്ങിയവയ്ക്ക് ഖത്തറിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.


ഖത്തറിൽ നിരോധിക്കപ്പെട്ട സാധനങ്ങളും ലഹരിവസ്തുക്കളും കൈവശം വെച്ചതിനെ തുടർന്ന് നിരവധി ഇന്ത്യക്കാർ രാജ്യത്ത് നിയമനടപടികൾ നേരിടുന്നുണ്ടെന്നും എംബസി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് കടുത്ത നിയമനടപടികളും വിചാരണയും നേരിടേണ്ടി വന്നേക്കാമെന്നും എംബസി മുന്നറിയിപ്പ് നൽകുന്നു.

Follow us on :

More in Related News