Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2026 23:37 IST
Share News :
വൈക്കം: വെള്ളപ്പൊക്കത്തിൽ ദുരിതബാധിതർക്ക് നൽകുന്നതിനായി ക്യാമ്പിൽ എത്തിച്ച സാധനങ്ങൾ അടിച്ചുമാറ്റി. വെച്ചൂർ സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് പ്രാദേശിക നേതാവ് ഉത്പന്നങ്ങൾ മോഷ്ടിച്ചതായി പരാതി ഉയർന്നത്. ക്യാമ്പിൽ കഴിയുന്നവർക്കായി സന്നദ്ധ സംഘടനകൾ നൽകിയ സാധങ്ങളാണ് അപഹരിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ കുടവെച്ചൂർ സ്വദേശിയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വെച്ചൂർ മണ്ഡലം പ്രസിഡന്റ് വി.ടി.സണ്ണി കൊച്ചുപോട്ടയിൽ വൈക്കം ഡിവൈഎസ്‌പിക്കു പരാതി നൽകി.ഈ മാസം 5മുതൽ 8വരെയുള്ള ദിവസങ്ങളിലാണ് സ്‌കൂളിൽ ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. ക്യാംപിൽ നിന്ന് സാധനങ്ങൾ പല ദിവസങ്ങളിലായി മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടതായി പരാതിയിൽ പറയുന്നു. മോഷ്ടിച്ച് കൊണ്ടു പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് വൈക്കം ഡിവൈഎസ്‌പി കെ.എൻ. രാജേഷ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.