Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ വെസ്റ്റ്ബേയിലെ ഉംബാബ് ടവറിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി.

21 Jul 2024 22:24 IST

- ISMAYIL THENINGAL

Share News :


ദോഹ: ഖത്തർ വെസ്റ്റ് ബേയിലെ ഉംബാബ് ടവറിൽ ഇന്ന് ഉച്ചയോടെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

അബ്രാജ് ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ പുറംഭാഗത്താണ് തീപിടുത്തമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.


ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, മുൻകരുതൽ എന്ന നിലയിൽ കെട്ടിടം പൂർണമായും ഒഴിപ്പിച്ചു.

കെട്ടിടത്തിന് തീപിടിച്ചതിൻ്റെ വീഡിയോ നിരവധി പേർ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു. കുറച്ചു നേരം പരിസരമാകെ പുക നിറഞ്ഞു.

വേനൽ ചൂട് കൂടുന്നതിനാൽ തീപിടിത്തത്തെ കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തീപിടിച്ച കെട്ടിടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Follow us on :

More in Related News